സത്യപ്രതിജ്ഞയ്ക്ക് പരമാവധി ആളുകളെ കുറയ്ക്കണമെന്ന് ഹൈക്കോടതി; പ്രതീക്ഷിക്കുന്നത് 400 ൽ താഴെ ആളുകളെ എന്ന് സർക്കാർ

NRI DESK : സംസ്ഥാന മന്ത്രിസഭാ സത്യപ്രതിജ്ഞ തടയണമെന്ന ഹർജി ഹൈക്കോടതി തീര്‍പ്പാക്കി.നിയന്ത്രണങ്ങൾ പാലിച്ച് സത്യപ്രതിജ്ഞ ആവാം.ഈ മാസം 6 ന് ഇറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശ്ശങ്ങള്‍ പാലിക്കണം.പരമാവധി ആളുകളെ കുറയ്ക്കണം.എല്ലാ എം എല്‍ എ മാരും പങ്കെടുക്കണമോ എന്ന് ആലോചിക്കണം.MLA മാരുടെ ബന്ധുക്കളെ പങ്കെടുപ്പിക്കണോ എന്നതും പരിശോധിക്കണം.പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുക്കണമോ എന്ന് ചീഫ് സെക്രട്ടറിക്ക് തീരുമാനിക്കാം. നേരത്തേ 500 പേരെയാണ് ക്ഷണിച്ചിരിക്കുന്നതെങ്കിലും 400- ൽ താഴെ ആൾക്കാരെ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളൂവെന്ന് സർക്കാർ വിശദീകരണം നല്കിയിരുന്നു.

500 പേരെയാണ് സത്യപ്രതിജ്ഞക്ക് ക്ഷണിച്ചത്. എന്നാൽ പ്രതിപക്ഷ എം.എൽ.എമാർ,ന്യാധിപന്മാർ എന്നിവർ പങ്കെടുക്കില്ലെന്നു അറിയിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ 400 ൽ താഴെ പേരെ മാത്രമെ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളുവെന്ന് സർക്കാർ അറിയിച്ചു. എല്ലാ കൊറോണ മാനദണ്ഡങ്ങളും പാലിച്ചാകും ചടങ്ങെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിൽ, സർക്കാർ ഒഴിച്ച് കൂടാൻ ആകാത്തവരെ മാത്രം വിളിച്ചെന്ന വാദം ശരിയല്ലെന്നു ഹർജിക്കാർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ പണം നൽകിയവരെ വരെ ചടങ്ങിൽ വിളിച്ചെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നാളെയാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.