വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്ക് ജൂ​ൺ ഒ​മ്പ​ത് മു​ത​ൽ ഖ​ത്ത​റി​ൽ​നി​ന്നും ഫ്രാ​ൻ​സി​ലേ​ക്ക് ക്വാ​റ​ൻ​റീ​ൻ വ്യ​വ​സ്​​ഥ​ക​ളി​ല്ലാ​തെ യാ​ത്ര ചെ​യ്യാം

ദോ​ഹ: പൂ​ർ​ണ​മാ​യും വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്ക് ജൂ​ൺ ഒ​മ്പ​ത് മു​ത​ൽ ഖ​ത്ത​റി​ൽ​നി​ന്നും ഫ്രാ​ൻ​സി​ലേ​ക്ക് ക്വാ​റ​ൻ​റീ​ൻ വ്യ​വ​സ്​​ഥ​ക​ളി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​നാ​കു​മെ​ന്ന് ഖ​ത്ത​റി​ലെ ഫ്ര​ഞ്ച് എം​ബ​സി അ​റി​യി​ച്ചു.വി​സ​യു​ള്ള, പൂ​ർ​ണ​മാ​യും വാ​ക്സി​നെ​ടു​ത്ത ഖ​ത്ത​റി​ൽ​നി​ന്നു​ള്ള സ്വ​ദേ​ശി​ക​ൾ​ക്കോ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്കോ ജൂ​ൺ ഒ​മ്പ​തു മു​ത​ൽ ഫ്രാ​ൻ​സി​ൽ ക്വാ​റ​ൻ​റീ​ൻ വേ​ണ്ട.വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​സ സേ​വ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ഫ്ര​ഞ്ച് എം​ബ​സി വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​റി​ൽ നി​ന്നും ഫ്രാ​ൻ​സി​ലെ​ത്തു​ന്ന​വ​ർ വാ​ക്സി​നെ​ടു​ത്ത​തിെൻറ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. ഫൈ​സ​ർ, മൊ​ഡേ​ണ, ആ​സ്​​ട്ര​സെ​ന​ക വാ​ക്സി​നെ​ടു​ത്ത​വ​ർ ര​ണ്ടാം ഡോ​സ്​ ക​ഴി​ഞ്ഞ് 14 ദി​വ​സ​വും ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ വാ​ക്സി​നെ​ടു​ത്ത​വ​ർ നാ​ലാ​ഴ്ച​യും പി​ന്നി​ട്ടി​രി​ക്ക​ണം. കോ​വി​ഡ് ബാ​ധി​ച്ച് രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ ആ​ദ്യ ഡോ​സ്​ എ​ടു​ത്ത് 14 ദി​വ​സ​വും പി​ന്നി​ട്ടി​രി​ക്ക​ണം.സ​ന്ദ​ർ​ശ​ക​ർ ഫ്രാ​ൻ​സി​ലെ​ത്തു​ന്ന​തി​ന് 72 മ​ണി​ക്കൂ​ർ മു​മ്പെ​ടു​ത്ത പി.​സി.​ആ​ർ നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ 48 മ​ണി​ക്കൂ​ർ മു​മ്പെ​ടു​ത്ത ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റോ ഹാ​ജ​രാ​ക്ക​ണം.