തോൽവി അറിയാതെ; ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പാരഗ്വായെ വീഴ്ത്തി ബ്രസീല്‍

NRI DESK : ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് ആറാം ജയം. പരാഗ്വയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചത്. കളിയുടെ ആദ്യ നിമിഷത്തിൽ തന്നെ നെയ്മർ ടീമിനെ മുന്നിലെത്തിച്ചു. നാലാം മിനിറ്റിലാണ് ബോക്‌സിനുള്ളിൽ നിന്നും ഷോട്ടുപായിച്ചത്. തുടർന്ന് പ്രതിരോധം ശക്തമാക്കി കളിച്ച പരാഗ്വേ ഗോൾ വഴങ്ങിയില്ല. എന്നാൽ അവസാന നിമിഷത്തെ ഇഞ്ച്വറി ടൈമിൽ ലൂക്കാസ് പാക്വേറ്റ ബ്രസീലിനായി രണ്ടാം ഗോളും നേടി.

ഗ്രൂപ്പിൽ ആകെ 18 മത്സരങ്ങളാണുള്ളത്. നിലവിൽ 8 മത്സരങ്ങളാണ് പൂർത്തിയായത്. നിലവിൽ 10 ടീമുകൾ മാറ്റുരയ്ക്കുന്ന ലാറ്റിനമേരിക്കൻ നിരയിൽ ബ്രസീലാണ് മുന്നിൽ. ആറു മത്സരങ്ങളില്‍ നിന്ന് ആറു ജയങ്ങളായി. 18 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. അർജ്ജന്റീന മൂന്ന് മത്സരം ജയിക്കുകയും മൂന്നെണ്ണത്തിൽ സമനിലയും നേടി രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് ഇക്വഡോറും നാലാം സ്ഥാനത്ത് ഉറുഗ്വയുമാണ്.