വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ് ദുരന്ത നിവാരണ ഫണ്ടിലേക്ക് രണ്ടുകോടി രൂപ സംഭാവനനൽകി

NRI DESK:  കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിനായി തമിഴ്‌നാട് ദുരന്ത നിവാരണ ഫണ്ടിലേക്ക് രണ്ടുകോടി രൂപ സംഭാവനനൽകി ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ്. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദർശിച്ച് കമ്പനി സിഇഒ വിനോദ് ദസാരി കൊവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപയുടെ ചെക്ക് കൈമാറി.

റോയല്‍ എന്‍ഫീല്‍ഡിന് തിരുവോട്ടിയൂർ, ഒറഗടം, വല്ലം വഡഗൽ എന്നിവിടങ്ങളിലായി ചെന്നൈയിൽ മൂന്ന് പ്ലാന്‍റുകളാണ് ഉള്ളത്. പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിൽ, റോയൽ എൻഫീൽഡ് 2021 മെയ് 13 മുതൽ മെയ് 16 വരെ ചെന്നൈയിലെ പ്ലാന്റുകളിൽ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.