ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പവറിന്​ ഓഹരി വിപണിയിൽ വൻ നേട്ടം

മുംബൈ:   ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പവറിന്​ ഓഹരി വിപണിയിൽ വൻ നേട്ടം. 19 ശതമാനത്തോളം നേട്ടമാണ്​ അദാനി പവർ ഓഹരികൾക്കുണ്ടായത്​​. ഇൻഡ്രാ ഡേയിൽ 23 രൂപയുടെ വർധനയാണ്​ അദാനി പവറിനുണ്ടായത്​. 150 രൂപക്ക്​ മുകളിലാണ്​ കമ്പനി ഓഹരിയുടെ വ്യാപാരം. എൻ.എസ്​.ഇയിലും ബി.എസ്​.ഇയിലും അദാനി പവർ നേട്ടമുണ്ടാക്കി. സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ അദാനി പവറിന്​ 13.13 കോടിയുടെ ലാഭമാണ്​ ഉണ്ടായത്​. ഉയർന്ന വരുമാനമാണ്​ അദാനി പവറിന്​ തുണയായത്​. 2020 മാർച്ചിൽ 1,312.86 കോടിയുടെ നഷ്​ടമാണ്​ അദാനി പവറിന്​ ഉണ്ടായത്​. കഴിഞ്ഞ സാമ്പത്തിക വർഷം 1,269.6 കോടിയാണ്​ അദാനി പവറിന്റെ അറ്റാദായം. മുൻ വർഷവുമായി താരതമ്യം ചെയ്യു​േമ്പാൾ കമ്പനിയുടെ അറ്റാദായം വർധിച്ചിട്ടുണ്ട്​.ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുതി ഉൽപാദകരാണ്​ അദാനി പവർ. 12,410 മെഗാവാട്ട്​ വൈദ്യുതിയാണ്​ ഉൽപാദിപ്പിക്കുന്നത്​. ഗുജറാത്ത്​, മഹാരാഷ്​ട്ര, കർണാടക, രാജസ്ഥാൻ, ചത്തീസ്​ഗഢ്​ തുടങ്ങിയ സംസ്ഥാനങ്ങളിൽ അവർക്ക്​ താപവൈദ്യുത നിലയങ്ങളുണ്ട്​.