ലോകത്ത് ബാലവേല കൂടുന്നു; വരും വർഷത്തിൽ അഞ്ചുകോടി കുട്ടികൾ ബാലവേലക്ക് നിർബന്ധിതരാകുമെന്ന് യു എൻ

NRI DESK : ലോകത്ത് ഇരുപത് വര്‍ഷത്തിന് ശേഷം ഇതാദ്യമായി ബാലവേല കൂടുന്നുവെന്ന് മുന്നറിയിപ്പ്. കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി മൂലം ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ജോലിക്ക് ഇറങ്ങേണ്ടി വരുമെന്ന് യുനിസെഫ് പറയുന്നു.

അന്താരാഷ്ട്ര തൊഴിൽ സംഘടനയും യു.എന്നിൻറെ യുനിസെഫിൻറെയും കണക്കുകൾ പ്രകാരം 2020ൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം 16 കോടിയായി ഉയർന്നു. അതായത് നാലുവർഷത്തിനിടെ 84ലക്ഷം കുട്ടികൾ ബാലവേല ചെയ്യാൻ പുതുതായെത്തി. ഇനി വരുന്ന നാലു വര്‍ഷം കൊണ്ട് അതില്‍ 8.4മില്യണ്‍ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. 2000ത്തിനും 2016നും ഇടയില്‍ ബാലവേലയില്‍ 94 മില്യണ്‍ കുറവാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിയുടെ ഉത്ഭവത്തിന് മുമ്പേ ഇതില്‍ വര്‍ധനവുണ്ടാകുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

കൊവിഡിന് മുൻപ് തന്നെ ബാലവേലയുടെ കണക്കുകൾ ഉയർന്നിരുന്നതായാണ് റിപ്പോർട്ടുകൾ. കൊവിഡ് പ്രതിസന്ധി ഇതിന് ആക്കം കൂട്ടുകയും ചെയ്തു. ലോകത്ത് പത്തിൽ ഒരു കുട്ടി ബാലവേല ചെയ്യുന്നുവെന്നാണ് കണക്കുകൾ. ബാലവേല ഏറ്റവുമധികം ആഫ്രിക്കൻ രാജ്യങ്ങളിലാണെന്നും സൂചിപ്പിക്കുന്നു. ഓരോ നാലു വര്‍ഷം കൂടുമ്പോഴുമാണ് റിപ്പോര്‍ട്ട് പുറത്തുവിടാറുള്ളത്. ലോകത്ത് ആകെയുള്ള ജനസംഖ്യയുടെ പകുതിയിലധികവും 5 വയസ്സിനും 11 വയസ്സിനും ഇടയിലുള്ള കുട്ടികളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടുതലും ആണ്‍കുട്ടികളാണ് ബാലവേലയ്ക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്.

വിവിധ രാജ്യങ്ങൾ രണ്ടാം ലോക്ക്ഡൗൺ നേരിട്ടതോടെ സ്‌കൂളുകൾ പൂട്ടുകയും സമ്ബദ്ഘടന താളംതെറ്റുകയും കുടുംബ ബജറ്റുകൾ പ്രതിസന്ധിയിലാകുകയും ചെയ്തു. ഇതോടെ കുടുംബങ്ങൾ കുഞ്ഞുങ്ങളെ ബാലവേലക്ക് അയക്കാൻ നിർബന്ധിതരാകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബാലവേല അവസാനിപ്പിക്കാനുള്ള പോരാട്ടത്തിൽ തങ്ങൾക്ക് അടിതെറ്റുന്നതായി യുനിസെഫ് മേധാവി ഹെൻറീറ്റ ഫോറെ പറഞ്ഞു.