യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് കെ.മുരളീധരനെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു

NRI DESK:   യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് കെ.മുരളീധരനെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു. കെ.സുധാകരന്‍, വി.ഡി.സതീശന്‍ ടീമില്‍ മൂന്നാമനായി കെ. മുരളീധരന്‍ എത്തിയേക്കുമെന്നാണ് സൂചന. കേരളത്തില്‍ സമ്പൂര്‍ണ പുനഃസംഘടനയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം.

പ്രധാനപാര്‍ട്ടിയായ കോണ്‍ഗ്രസിന് വലിയ വിട്ടുവീഴ്ചകള്‍ക്ക് വര്‍ഷങ്ങളായ് മുന്നണിയില്‍ വഴങ്ങേണ്ടി വരുന്നുണ്ട്. അഞ്ചാം മന്ത്രി മുതലുള്ള ഇത്തരം വഴങ്ങിക്കൊടുക്കലുകള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി ഉണ്ടാക്കിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.