റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് വഴി റീചാർജ് ചെയ്യാനുള്ള സൗകര്യമൊരുക്കി

കൊച്ചി: റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് വഴി റീചാർജ് ചെയ്യാനുള്ള സൗകര്യമൊരുക്കി. ജിയോ ഫൈബർ, ജിയോമാർട്ട് ഉപഭോക്താക്കൾക്കും പുതിയ സേവനം ലഭിക്കും. വാട്സ്ആപ്പിൽ ഈ സേവനം ലഭിക്കുന്നതിന് ജിയോ കെയറിന്റെ നമ്പർ ആദ്യം ഫോണിൽ സേവ് ചെയ്യണം. 7000770007 ആണ് ജിയോകെയർ നമ്പർ.

ജിയോ സിം ഉപയോഗിച്ചുള്ള വാട്സ്ആപ്പിൽനിന്ന് ജിയോ കെയർ നമ്പറിലേക്ക് ‘ഹായ്’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ സേവനങ്ങളുടെ ഒരു പട്ടിക മറുപടിയായി ലഭിക്കും. ജിയോ സിം റീചാർജ്, പുതിയ ജിയോ സിം അല്ലെങ്കിൽ പോർട്ട് സൗകര്യം, ജിയോ ഫൈബർ, റോമിങ്, ജിയോ മാർട്ട് എന്നീ ഓപ്ഷനുകൾ അടങ്ങുന്നതായിരിക്കും സന്ദേശം. വരിക്കാരന് ഇതിൽനിന്ന് ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കാം.