‘മാലിക്’ ഒടിടി റിലീസിനൊരുങ്ങുന്നു;

കൊച്ചി:  ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘മാലിക്’ ഒടിടി റിലീസിനൊരുങ്ങുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് മാലിക് ഒടിടി റിലീസായി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നണെങ്കിലും ചിത്രം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചതോടെ സിനിമ പ്രേമികൾ സന്തോഷത്തിലായിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് മാലിക്. ആമസോൺ പ്രൈം വീഡിയോയിൽ മാലിക് പ്രദർശനത്തിനെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.