കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസം; മാതാപിതാക്കൾക്ക് കൊവിഡ് ബാധിച്ചാൽ രണ്ട് ആഴ്ച അവധി

ന്യൂഡൽഹി:  കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസം. മാതാപിതാക്കൾക്ക് കൊവിഡ് ബാധിച്ചാൽ രണ്ട് ആഴ്ച അവധി ലഭിക്കും. മാതാപിതാക്കൾക്ക് മാത്രമല്ല ആശ്രിതരായ കുടുംബാംഗങ്ങൾക്ക് രോഗം ബാധിച്ചാലും 14 ദിവസം അവധിയെടുക്കാം. കൊവിഡ് ചികിത്സയ്ക്ക് ആശുപത്രിയിലും മറ്റും അധിക നാൾ ചെലവഴിക്കേണ്ടി വന്നാലും അധിക അവധി അനുവദിക്കും. 15 ദിവസം കൂടെയാണ് അധിക അവധി അനുവദിക്കുക.