പുതിയ നിര്‍ദ്ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്

ന്യൂഡല്‍ഹി:   മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഡിജിഎച്ച്എസ് അറിയിച്ചു. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമായ കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആറ് വയസിനും പതിനൊന്ന് വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് ഡോക്ടറുടേയോ മാതാപിതാക്കളുടേയോ മേല്‍നോട്ടത്തില്‍ മാസ്‌ക് നല്‍കാം, പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് റെംഡെസീവിര്‍ നല്‍കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഡിജിഎച്ച്എസ് നല്‍കിയിട്ടുണ്ട്. അടിയന്തിര ആവശ്യത്തിന് ഉപയോഗിക്കുന്ന റെംഡെസീവിര്‍ കുട്ടികളില്‍ ആവശ്യത്തിന് സുരക്ഷിതത്വം ഉറപ്പുനല്‍കുന്നില്ലെന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

അതേസമയം, ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക് ഡോക്‌റുടെ നിര്‍ദ്ദേശമനുസരിച്ച് പാരസെറ്റമോള്‍ നല്‍കാം. നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവില്‍ സ്റ്റിറോയിഡുകളുടെ ഉപയോഗം അപകടമുണ്ടാക്കിയേക്കാം. അതിനാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന ഗുരുതരമായ രോഗികളില്‍ നിയന്ത്രിതമായ സമയത്ത്, നിയന്ത്രിതമായ ഡോസ്, നിയന്ത്രിതമായ കാലയളവില്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. സ്റ്റിറോയിഡുകള്‍ സ്വയം ഉപയോഗിക്കുത് ഒഴിവാക്കണമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.