ഫ്‌ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ ഡ്രോൺ പരിശോധന

NRI DESK:   കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ ഡ്രോൺ പരിശോധന. തൃശൂർ മുണ്ടൂരിലെ വനപ്രദേശമുൾപ്പെടുന്ന സ്ഥലത്താണ് ഡ്രോൺ പരിശോധന. മാർട്ടിന്റെ സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുണ്ടൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. മുണ്ടൂരിലെ കുറ്റിക്കാട്ടിലും പ്രദേശങ്ങളിലുമായാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. മാർട്ടിനെതിരെ മറ്റൊരു യുവതി കൂടി പരാതി നൽകിയിട്ടുണ്ട്. തന്നെ മാർട്ടിൻ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടി എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ഈ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.