തിരുവനന്തപുരം തൈക്കാടുള്ള ശിശുക്ഷേമ സമിതിയുടെ കേന്ദ്രത്തില്‍ പത്തിലധികം കുട്ടികള്‍ക്ക് കൊവിഡ്

NRI DESK:  തിരുവനന്തപുരം തൈക്കാടുള്ള ശിശുക്ഷേമ സമിതിയുടെ കേന്ദ്രത്തില്‍ പത്തിലധികം കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എല്ലാവര്‍ക്കും പരിശോധന നടത്തിയത്. രോഗബാധയേറ്റ കുട്ടികളെ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. ഐഎംജിയിലേക്കും തൈക്കാട് ആശുപത്രിയിലേക്കുമാണ് കുട്ടികളെ മാറ്റിയത്. നാല് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് ശിശുക്ഷേമ സമിതി അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കമുള്ള മറ്റ് കുട്ടികളെ നിരീക്ഷണത്തിലാക്കി. സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസ് താത്കാലികമായി അടച്ചു.