തിരുവനന്തപുരം മെഡിക്കൽ കോളജിനെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നതിനെതിരെ കെജിഎംസിടിഎ

NRI DESK:  തിരുവനന്തപുരം മെഡിക്കൽ കോളജിനെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നതിനെതിരെ കെജിഎംസിടിഎ. കൊവിഡ് ചികിത്സയ്‌ക്കൊപ്പം മറ്റ് ചികിത്സയ്ക്കും പ്രാധാന്യം നൽകണം, കൊവിഡ് ഇതര ചികിത്സ പരിമിതപ്പെടുത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം പ്രതിഷേധാർഹമാണ്. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് മറ്റ് സർക്കാർ ആശുപത്രികളിൽ സംവിധാനമില്ലെന്നും കെജിഎംസിടിഎ പറയുന്നു.

ഇത്തരം സാഹചര്യത്തിൽ മറ്റ് രോഗികൾ തിരുവനന്തപുരം മെഡിക്കൽ കോളജിനെ തന്നെ ആശ്രയിക്കേണ്ടിവരും. പ്രാക്ടിക്കൽ സംവിധാനമില്ലാത്തതിനാൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ പ്രയാസം നേരിടുന്നുണ്ടെന്നും ഇവർ പറയുന്നു. ജില്ലിയിലെ താലൂക്ക് ആശുപത്രികളിലോ മറ്റോ കൊവിഡ് ചികിത്സാ കേന്ദ്രം തുടങ്ങാമെന്നിരിക്കെ, മെഡിക്കൽ കോളജിനെ ഇതിന് പരിഗണിക്കുന്നതിന് എതിരെ ശക്തമായ എതിർപ്പാണ് സംഘടന മുന്നോട്ട് വയ്ക്കുന്നത്. കൊവിഡ് കാരണം മുടങ്ങിയ മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനം പൂർത്തിയാക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ കടുത്ത നടപടിയെടുക്കണമെന്ന ആവശ്യവും കെജിഎംസിടിഎ മുന്നോട്ട് വയ്ക്കുന്നു.