രവി പിള്ള ഫൗണ്ടേഷന്റെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

രവി പിള്ള ഫൗണ്ടേഷന്റെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വിധവകൾ( വിധവാ സർട്ടിഫിക്കേറ്റ്), ക്യാൻസർ രോഗികൾ, ഹാർട്ട് രോഗികൾ, കിഡ്ണി രോഗികൾ, കൊറോണ വന്ന് മരിച്ചവരുടെ ആശ്രിതർ, എന്നിവർക്കാണ് ധനസഹായം ലഭിക്കുക. രോഗബാധിതരായവർ തങ്ങളുടെ ഡോക്ടർ സർട്ടിഫിക്കേറ്റ്, റേഷൻ കാർഡിന്റെ കോപ്പി, ആധാറിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, എന്നിവയും, MLA യുടെ സാക്ഷി പത്രവും ചേരുന്ന അപേക്ഷ അടുത്തുള്ള അക്ഷയ സെന്ററിൽ കൊടുത്ത അപേക്ഷിക്കാവുന്നതാണു. അർഹരായ എല്ലാ ആളുകൾക്കും വരുന്ന ഓണത്തിന് മുൻപ് പണം നൽകുന്നതാണെന്ന് രവി പിള്ള ഫൗണ്ടേഷന്റെ സ്ഥാപകൻ അറിയിച്ചു.