സൗദിയിൽ 1079 പുതിയ കോവിഡ് കേസുകൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ 1214 പേർ രോഗമുക്തി

ജിദ്ദ:  സൗദിയിൽ 1079 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1214 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,74,191 ആയി. 4,55,618 പേർ ഇതുവരെ രോഗമുക്തി നേടി. 14 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 7677 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 10,896 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1516 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.08 ശതമാനവും മരണനിരക്ക് 1.61 ശതമാനവുമാണ്