പാകിസ്ഥാനില്‍ സ്‌കൂള്‍ വാനിന് നേരെയുണ്ടായ വെടിവയ്പ്പില്‍ നാല് അധ്യാപികമാര്‍ക്ക് പരിക്കേറ്റു

ഇസ്ലാമാബാദ്:  പാകിസ്ഥാനില്‍ സ്‌കൂള്‍ വാനിന് നേരെയുണ്ടായ വെടിവയ്പ്പില്‍ നാല് അധ്യാപികമാര്‍ക്ക് പരിക്കേറ്റു. രാജ്യത്തെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള മസ്തംഗ് ജില്ലയിലാണ് ആക്രമണം നടന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് അജ്ഞാത സംഘം നാല് അധ്യാപികമാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്