കോവിഡ് വ്യാപനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ മരണസംഖ്യ അഞ്ച് ലക്ഷം പിന്നിട്ടു

കോവിഡ് വ്യാപനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ മരണസംഖ്യ അഞ്ച് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് രണ്ടായിരത്തിലധികം മരണങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും, ഇന്ത്യയും മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്. രോഗ ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള യു.എസില്‍ മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.6.17 ലക്ഷം പേര്‍ മരിച്ചു. ഇന്ത്യയില്‍ പ്രതിദിന വര്‍ധനവ് കുറഞ്ഞ് വരികയാണ്.