കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഒമാനില്‍ രാത്രികാല ലോക് ഡൗണ്‍ ആരംഭിച്ചു

മസ്കത്ത്:   കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഒമാനില്‍ രാത്രികാല ലോക് ഡൗണ്‍ ആരംഭിച്ചു. രാത്രി 8 മുതല്‍ പുലര്‍ച്ചെ 4 വരെ സഞ്ചാരത്തിന് അനുമതിയില്ല. വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ രാത്രി 8 മുതല്‍ പുലര്‍ച്ചെ 4 വരെ അടച്ചിടണം. കര്‍ശന നിരീക്ഷണത്തിന് ഡ്രോണുകളും ഉണ്ടാകും. അതെസമയം, അടിയന്തര സേവനമേഖലകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.