കുവൈത്തിൽ 22-ാമ​ത്​ ബാ​ച്ച്​ ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ എ​ത്തി

കുവൈത്തിൽ 22-മ​ത്​ ബാ​ച്ച്​ ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ എ​ത്തി.ഒ​രു ല​ക്ഷം ഡോ​സ്​ കൂ​ടി​യാ​ണ്​ എ​ത്തി​യത് .രാജ്യത്ത് ഇ​തു​വ​രെ ഫൈ​സ​ർ ഗു​രു​ത​ര​മാ​യ പാ​ർ​ശ്വ​ഫ​ല​മോ മ​റ്റ്​ ബു​ദ്ധി​മു​ട്ടു​ക​ളോ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. മു​തി​ർ​ന്ന കു​ട്ടി​ക​ൾ​ക്ക്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കാ​ൻ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ടു​ന്നു
ഏ​ക​ദേ​ശം ര​ണ്ട്​ ല​ക്ഷം കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. അ​ങ്ങ​നെ​യെ​ങ്കി​ൽ നാ​ല്​ ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഇ​തി​നാ​യി കാ​ണേ​ണ്ടി വ​രും. കൂ​ടു​ത​ൽ ഡോ​സ്​ എ​ത്തി​ക്കാ​ൻ ഫൈ​സ​ർ ക​മ്പ​നി​യു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ച​ർ​ച്ച ന​ട​ത്തി​യ​താ​യും അ​വ​ർ സ​മ്മ​തി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു