ഇന്ധന വില വീണ്ടും കൂട്ടി; 22 ദിവസത്തിനിടെ വില കൂടുന്നത് പന്ത്രണ്ടാം തവണ

NRI DESK : രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 99 രൂപ 54 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97രൂപ 60 പൈസയും ഡീസലിന് 93രൂപ 99 പൈസയുമാണ് വില. കഴിഞ്ഞ 22 ദിവസത്തിനിടെ പന്ത്രണ്ടാം തവണയാണ് പെട്രോൾ, ഡീസൽ വില കൂട്ടുന്നത്.

അതേസമയം, ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നലെ ചക്ര സ്തംഭന സമരം നടന്നിരുന്നു. സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്തമായിട്ടായിരുന്നു സമരം നടന്നത്.