സംസ്ഥാന വിള ഇൻഷൂറൻസ് പദ്ധതി

പ്രകൃതിക്ഷോഭം മൂലം നെല്ല്, വാഴ ( നേന്ത്രൻ, ഞാലിപൂവൻ, മറ്റിനങ്ങൾ) , പച്ചക്കറി, തെങ്ങ് , കമുക്, റബ്ബർ, കശുമാവ്, മരച്ചീനി, കൈതചക്ക, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, കാപ്പി, തേയില, കൊക്കോ, നിലക്കടല, എള്ള്, ജാതി, ഗ്രാമ്പു, വെറ്റില, പയറുവർഗങ്ങൾ, ചേന, മധുരകിഴങ്ങ്, കരിമ്പ്, പുകയില, മാവ്, ചെറുധാന്യങ്ങൾ എന്നീ വിളകൾക്കുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുകയെന്നതാണ് പദ്ധതിയുടെ ഉദ്ധേശം.

# പദ്ധതിയിൽ നഷ്ടപരിഹാരത്തിന് പരിഗണിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ .

വരൾച്ച , വെള്ളപൊക്കം , ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമി കുലുക്കം/ ഭൂകമ്പം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ , കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം

⭕️ സ്വന്തമായോ പാട്ടത്തിനോ കൃഷിയിക്കുന്ന കർഷകർക്ക് ഈ പദ്ധതിയിൽ അംഗമാകുന്നതിന് അർഹതയുണ്ട്.

നഷ്ട പരിഹാരത്തിനായി കൈക്കൊള്ളേണ്ട നടപടി
1. നാശനഷ്ടം സംഭവിച്ച ഉടനെ കൃഷിഭവനിൽ അറിയിക്കുക.
2. നാശനഷ്ടം സംഭവിച്ച് 15 ദിവസത്തിനുള്ളിൽ അപേക്ഷ നൽകുക
3. കൃഷി ഭവൻ ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തുന്നത് വരെ നശനഷ്ടം സംഭവിച്ച വിള അതേപടി നിലനിർത്തുക.

www.aims.kerala.gov.in എന്ന വെബ്സൈറ്റിലോ AIMS എന്ന മൊബൈൽ ആപ്പ് മുഖേനയോ കർഷകർക്ക് പദ്ധതിയിൽ അംഗമാകുന്നതിനുള്ള അപേക്ഷ നൽകാം.

# പദ്ധതിയെ കുറിച്ച് കൂടുതലറിയാൻ കൃഷിഭവനിൽ നേരിട്ട് ബന്ധപ്പെടാം.