എസ്.എസ്. എൽ.സി പരീക്ഷയിൽ മികച്ച വിജയവുമായി പട്ടം സെൻ്റ്. മേരീസ്

NRI DESK : എസ്.എസ്. എൽ.സി പരീക്ഷയിൽ മികച്ച വിജയവുമായി പട്ടം സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ. പ്രത്യേക പരിഗണനഅർഹിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ 1709. വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത് . ആകെ എഴുതിതിയ 1709വിദ്യാർത്ഥികളിൽ 446 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസും 194 വിദ്യാർത്ഥികൾക്ക് 9 എ പ്ലസും ലഭിച്ചു. ലോക് ഡൗൺ പശ്ചാത്തലത്തിലും കോവിഡ് സമ്മർദ്ദങ്ങൾക്കിടയിലും വിദ്യാർഥികൾ കരസ്ഥമാക്കിയ ഈ അഭിമാന നേട്ടത്തിൽ സ്കൂളിന്റെ ഖ്യാതി വാനോളം ഉയർന്നു. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾ പ്രിൻസിപ്പൽ ഫാ: ബാബു ടിക്കും മറ്റ് അദ്യാപകർക്കുമൊപ്പം മധുരം പങ്കുവെച്ച് വിജയം ആഘോഷിച്ചു.