ബലിപെരുന്നാൾ ആഘോഷത്തിനായൊരുങ്ങി അബുദാബി നഗരം

NRI DESK : ബലിപെരുന്നാൾ ആഘോഷത്തിനായി അബുദാബി നഗരമൊരുങ്ങി. എല്ലാ എമിറേറ്റുകളും പ്രത്യേക എൽ.ഇ.ഡി. കൊണ്ടുള്ള അലങ്കാരത്താൽ വെട്ടിത്തിളങ്ങുകയാണ്. അബുദാബിയിൽ മാത്രമായി 2800 ലൈറ്റ് അലങ്കാരങ്ങളാണ് മുനിസിപ്പാലിറ്റി സ്ഥാപിച്ചിരിക്കുന്നത്. റോഡുകളുടെ വശങ്ങളിലും പ്രധാന പാലങ്ങൾ, റൗണ്ട്എബൗട്ടുകൾ എന്നിവിടങ്ങളിലും ദീപാലങ്കാരങ്ങൾ കാണാം. കോർണിഷുകളിലും അലങ്കാരങ്ങൾകൊണ്ട് നിറഞ്ഞ കാഴ്ചകളാണ്. യു.എ.ഇ.യുടെ ചരിത്രത്തെയും പൈതൃകത്തെയും പ്രതിഫലിക്കുന്ന കാഴ്ചകളാണ് എങ്ങുമുള്ളത്. തിങ്കൾ മുതൽ ഒരാഴ്ച നീളുന്ന അവധികൂടിയായതോടെ എല്ലാവരും കരുതലെടുത്ത് ആഘോഷത്തിനൊരുങ്ങുകയാണ്. എന്നാൽ അവധി ആഘോഷം അതിരുകടക്കാതിരിക്കാൻ സ്വയം ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമിപ്പിക്കുന്നു.