സ്വമനസ്സുകളുടെ കരുണയ്ക്ക് കാത്തു നിൽക്കാതെ ഇമ്രാൻ പോയി

കോ​ഴി​ക്കോ​ട്: ജ​നി​ത​ക​രോ​ഗ​മാ​യ സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി ബാ​ധി​ച്ച് വെ​ന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കു​ഞ്ഞ് ഇ​മ്രാ​ന്‍ മ​രി​ച്ചു.  മ​ല​പ്പു​റം അ​ങ്ങാ​ടി​പ്പു​റം വ​ല​മ്പൂ​ര്‍ ആരിഫ്-റമീസ തസ്‌നി ദമ്പതികളുടെ മകനാണ് ആറുമാസം പ്രായമുള്ള ഇമ്രാന്‍. ചികിത്സയ്ക്ക് ആവശ്യമായ പതിനെട്ട് കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെയാണ് ഇമ്രാന്‍ വിടവാങ്ങിയത്. ചികിത്സയ്ക്കായി പ​ണം സ്വ​രൂ​പി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ട്ടി മ​രി​ച്ച​ത്. 16.5 കോ​ടി രൂ​പ​യോ​ളം സ്വമനസ്സുകളുടെ സഹായത്തിൽ ക​ണ്ടെ​ത്തി​യി​രു​ന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ങ്ങ​ളാ​യി ഇ​മ്രാ​ന്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. ശ​രീ​ര​ത്തി​ലെ പേ​ശി​ക​ള്‍ ശോ​ഷി​ക്കു​ന്ന എ​സ്എം​എ എ​ന്ന അ​പൂ​ര്‍​വ രോ​ഗ​മാ​ണ് ഇ​മ്രാ​നെ ബാ​ധി​ച്ച​ത്. ജ​നി​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ രോ​ഗം കു​ട്ടി​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

കുഞ്ഞിന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് ആ​രി​ഫ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം സ​ര്‍​ക്കാ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കു​ട്ടി​ക്കാ​യി മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ചി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​മ്രാ​ന്‍റെ ജീ​വ​ൻ പി​ടി​ച്ചു നി​ർ​ത്താ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

കുഞ്ഞ് ഇമ്രാന്റെ ചികിത്സ നടത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പതീക്ഷയിലായിരുന്നു കുടുംബം. ആരിഫിന്റെയും റമീസയുടെയും ആദ്യത്തെ കുട്ടിയും സമാന രോഗം ബാധിച്ച് മരണപ്പെടുകയായിരുന്നു. ഇമ്രാന്‍ ജനിച്ച് മുപ്പതോളം ദിവസങ്ങള്‍ക്ക് ശേഷമാണ് അസുഖം തിരിച്ചറിഞ്ഞത്.