രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും നാൽപതിനായിരത്തിന് മുകളിൽ; മരണസംഖ്യയിലും വർദ്ധനവ്

NRI DESK : രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും നാൽപതിനായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകറിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 3,12,16,337 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ 3,998 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 4,18,480 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,977 പേർ രോഗമുക്തി നേടി. നിലവിൽ 4,07,170 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗികളിൽ 3,03,90,687 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.  കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണ്. അതേസമയം വാക്‌സിനേഷൻ ആരംഭിച്ചതു മുതൽ 41,54,72,455 പേരാണ് ഇതുവരെ കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്.