‘ബിക്കിനിക്കു’ പകരം ‘ഷോർട്സ്’ ധരിച്ചു; താരങ്ങൾ പിഴ കൊടുക്കേണ്ടി വന്നത് 1.31  ലക്ഷം  രൂപ

NRI DESK : യൂറോപ്യൻ ബീച്ച് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ബിക്കിനിക്ക് പകരം ഷോർട്സ് ഇട്ട് മത്സരിച്ചതിന് നോർവേയുടെ വനിതാ താരങ്ങൾക്ക് 1500 യൂറോ പിഴയിട്ട് യൂറോപ്യൻ ഹാൻഡ്ബാൾ അസോസിയേഷൻ. ഞായറാഴ്ച ബൾഗേറിയയിലെ വാർണയിൽ നടന്ന യൂറോപ്യൻ ബീച്ച് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ സ്‌പെയിനിനെതിരായ വെങ്കല മെഡൽ മത്സരത്തിൽ നോർവേയുടെ കളിക്കാർ ഷോർട്ട്സ് ധരിച്ചിരുന്നു ഇതിനെതിരെയാണ് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചതിന് യൂറോപ്യൻ ഹാൻഡ്‌ബോൾ ഫെഡറേഷന്റെ (ഇഎച്ച്എഫ്) അച്ചടക്ക സമിതി നോർവീജിയൻ ടീമിന് ഒരു കളിക്കാരന് 150 ഡോളർ വീതം പിഴ ചുമത്തിയത്.

നോർവേ താരങ്ങൾ ഇതിനു മുമ്പ് ബിക്കിനി അണിഞ്ഞായിരുന്നു മത്സരിച്ചിരുന്നത്. സ്പെയിനിന് എതിരായ മത്സരത്തിനു മുമ്പ് ബിക്കിനിക്കു പകരം ഷോർട്സ് ധരിക്കാനുള്ള അനുവാദം തേടി നോർവേ വനിതാ താരങ്ങൾ യൂറോപ്യൻ ഹാൻഡ്ബാൾ അസോസിയേഷനെ സമീപിച്ചിരുന്നെങ്കിലും അവർ അനുവാദം നൽകിയില്ല. മാത്രമല്ല നിയവിരുദ്ധമായ വസ്ത്രം ധരിച്ചാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഇത് അവഗണിച്ചാണ് നോർവേ താരങ്ങൾ സ്പെയിനിന് എതിരെ ഷോർട്സ് അണിഞ്ഞ് കളത്തിലിറങ്ങിയത്.

അതേസമയം തങ്ങളുടെ താരങ്ങൾ എടുത്ത നിലപാടിനെ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞാണ് നോർവേ ഹാൻഡ്ബാൾ അസോസിയേഷൻ താരങ്ങൾക്ക് ഏർപ്പെടുത്തിയ പിഴ തുക തങ്ങൾ അടയ്ക്കുമെന്ന് നോർവേ ഹാൻഡ്ബാൾ അസോസിയേഷൻ അറിയിച്ചു. എന്നാൽ “അത്ലറ്റുകൾക്ക് സുഖപ്രദമായ ഉപകരണങ്ങൾ ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം,” അതിൽ മറ്റുള്ളവർ കൈകടത്തുന്നത് ശരിയല്ലെന്നും നോർവേ ഹാൻഡ്‌ബോൾ അസോസിയേഷൻ പത്രകുറിപ്പിൽ പറഞ്ഞു, അതേസമയം, പിഴ പൂർണമായും പരിഹാസ്യമാണെന്ന് നോർവേയിലെ സാംസ്കാരിക മന്ത്രി ആബിദ് രാജ സംഭവത്തോട് പ്രതികരിച്ചത്.