കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

NRI DESK : ഇടുക്കി ശാന്തമ്പാറ തലക്കുളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. കോരംപാരാ സ്വദേശി വിമല ചിരഞ്ചീവിയാണ് മരിച്ചത്. കഴിഞ്ഞ കുറേ നാളുകളായി തലക്കുളത്ത് എസ്റ്റേറ്റ് പരിസരത്ത് കാട്ടാന ശല്യംരൂക്ഷമായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഏലം തോട്ടത്തില്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്യുകയായിരുന്നു വിമല. കനത്ത മഞ്ഞുവീഴ്ചയില്‍ കാട്ടാന വരുന്നത് കണ്ടില്ലെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. കാട്ടാന അടുത്തെത്തിയപ്പോള്‍ മറ്റ് തൊഴിലാളികള്‍ ഓടിരക്ഷപെടുകയായിരുന്നു.