പരീക്ഷയിൽ തോറ്റതിലെ മനോവിഷമം: കൊല്ലത്ത് പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

NRI DESK : കൊല്ലം കടയ്‌ക്കലിൽ 17 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടയ്‌ക്കൽ കുമ്മിൾ തച്ചോണം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന വർഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ് ടു പരീക്ഷയിലെ പരാജയമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

ബുധനാഴ്ച വന്ന പ്ലസ് പരീക്ഷാ ഫലത്തില്‍ ഒരു വിഷയത്തിനു പെണ്‍കുട്ടി തോറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് കുട്ടി കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ സഹോദരനും അച്ഛനും ജോലിക്കു പോയിരിക്കുകയായിരുന്നു. അമ്മ റേഷന്‍ കടയില്‍ പോയി തിരികെ വന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസും ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.