സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകൾ പ്രവർത്തനമാരംഭിച്ചു

NRI DESK:   കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളാണ് സഞ്ചാരികൾക്കായി തുറന്നു നൽകുക. പരിഷ്‌കരിച്ച കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകൾ പ്രവർത്തിക്കുകയെന്ന് ഇക്കോ ഡെവല്പ്‌മെന്റ് ആന്റ് ട്രൈബൽ വെൽഫെയർ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.