സംസ്​ഥാനത്തെ ഇക്കോ ടൂറിസം സെൻററുകൾ ഇന്ന് മുതൽ തുറക്കും

NRI DESK : കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെൻററുകളും ഇന്ന്  മുതൽ തുറന്നു പ്രവർത്തിക്കും. വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെൻററുകളാണ് സഞ്ചാരികൾക്കായി തുറക്കുക.

വിവിധ ജില്ലകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ:

തിരുവനന്തപുരം: പൊൻമുടി – മാങ്കയം, പേപ്പാറ, അഗസ്​ത്യാർവനം, നെയ്യാർ.

കൊല്ലം: അച്ചൻകോവിൽ, കുളത്തുപ്പുഴ, പാലരുവി, പുനലൂർ, ശെന്തുരുണി, തെന്മല.

പത്തനംതിട്ട: കൊച്ചാണ്ടി, കോന്നി.

ആലപ്പുഴ: പുറക്കാട്​ ഗാന്ധി സ്​മൃതിവനം.

കോട്ടയം: ​കുമരകം.

ഇടുക്കി: ചിന്നാർ, ഇടുക്കി, കോലാഹ​ലമേട്​, കുട്ടിക്കാനം, തേക്കടി, തൊമ്മൻകുത്ത്​.

എറണാകുളം: ഭൂതത്താൻകെട്ട്​, കോടനാട്​​/കപ്രിക്കാട്​, മംഗളവനം, മുളംകുഴി, പാണിയേലി പോര്​, ത​ട്ടേക്കാട്​.

തൃശൂർ: അതിരപ്പിള്ളി – വാഴച്ചാൽ, ചിമ്മിണി, പീച്ചി – വഴനി, ഷോളയാർ.

പാലക്കാട്​: അനങ്ങൻമല, ചൂളന്നൂർ, ധോണി വെള്ളച്ചാട്ടം, മലമ്പുഴ, മണ്ണാർക്കാട്​, നെല്ലിയാമ്പതി, നെമ്മാറ, പറമ്പിക്കുളം, സൈലൻറ്​ വാലി, തുടിക്കോട്​ – മീൻവല്ലം.

മലപ്പുറം: നെടുങ്കയം, നിലമ്പൂർ.

കോഴിക്കോട്​: കാക്കവയൽ – വനപർവം, ചാലിയം, ജാനകിക്കാട്​, കടലുണ്ടി, കക്കാട്​, കക്കയം, പെരുവണ്ണാമുഴി, തുഷാരഗിരി.

വയനാട്​: ബാണാസുരമല – മീൻമുട്ടി, ചെ​​മ്പ്ര മല, മാനന്തവാടി, മുത്തങ്ങ, കുറുവ ദ്വീപ്​, സൂചിപ്പാറ, തിരുനെല്ലി, തോൽപ്പെട്ടി.

കണ്ണൂർ: പൈതൽമല, ആറളം.

കാസർകോട്​: റാണിപുരം.