പാലക്കാട് ആരോഗ്യപ്രവര്‍ത്തകയെ കയറി പിടിച്ച യുവാവ് അറസ്റ്റില്‍; നെല്ലിക്കുന്നം സ്വദേശി ഷബീറിനെയാണ് അറസ്റ്റ് ചെയ്തത്

NRI DESK:   പാലക്കാട് ആരോഗ്യപ്രവര്‍ത്തകയെ കയറി പിടിച്ച യുവാവ് അറസ്റ്റില്‍. നെല്ലിക്കുന്നം സ്വദേശി ഷബീറിനെയാണ് അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെ വീട്ടില്‍ നിന്ന് യുവതി ആശുപത്രിയിലേക്ക് നടന്നു പോകുമ്പോഴാണ് സംഭവം. ആളില്ലാത്ത വഴിയിലൂടെ നടക്കുന്നതിനിടെ യുവതിയെ ബൈക്കിലെത്തിയ ഷബീര്‍ വാഹനം നിര്‍ത്തി കയറിപ്പിടിക്കുകയും വരിഞ്ഞുമുറുക്കുകയുമായിരുന്നു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തക ഇയാളെ തട്ടിമാറ്റയപ്പോള്‍ ഇരുവരും നിലത്തുവീണു. അവിടെ നിന്ന് രക്ഷപ്പെട്ട യുവതി ആശുപത്രിയിലെത്തി ചികിത്സ തേടുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.