ബ്രിട്ടീഷ് പാർലമെന്റ് അംഗം കുത്തേറ്റ് മരിച്ചു; പിന്നിൽ തീവ്രവാദികളെന്ന് പൊലീസ്

NRI DESK : ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗം ഡേവിസ് അമെസ് കുത്തേറ്റു മരിച്ചു. 69 വയസായിരുന്നു. മണ്ഡലത്തിലെ പൊതുപരിപാടില്‍ പങ്കെടുക്കവെയാണ് എംപിക്ക് നേരെ ആക്രമണമുണ്ടായത്. ലീഓണ്‍സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയില്‍ ആഴ്ച്ചയിലെ പതിവ് കൂടിക്കാഴ്ച്ചയ്ക്കിടെയാണ് എം പിക്ക് കുത്തേറ്റത്. അതേസമയം, സംഭവത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദികളാണെന്നാണ് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഒറ്റയ്ക്കാണോ കൃത്യം ചെയ്തതെന്ന് പരിശോധിക്കും. സംഭവ സ്ഥലത്തു നിന്ന് കത്തി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് പ്രേരണയായ മറ്റ് സാഹചര്യങ്ങൾ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

1983 മുതൽ ബ്രിട്ടീഷ് പാർലമെന്റ് അം​ഗമായ പ്രവർത്തിച്ചയാളാണ് കൊല്ലപ്പെട്ട ഡേവിഡ്. മണ്ഡലത്തിലെ പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് എംപിക്ക് നേരെ ആക്രമണമുണ്ടായത്. ലീഓണ്‍സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയില്‍ ആഴ്ച്ചയിലെ പതിവ് കൂടിക്കാഴ്ച്ചയ്ക്കിടെ കുത്തേൽക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എംപിയായിരിക്കെ കൊല്ലപ്പെടുന്ന ബ്രിട്ടനിലെ രണ്ടാമത്തെ വ്യക്തയാണ് ഇദ്ദേഹം. 2016 ൽ ലേബർ എംപി ജൊ കോക്സും സമാനമായ രീതിയിൽ കൊല്ലപ്പെടുകയായിരുന്നു.