രാജ്യത്തെ ഇന്ധന വിലവർധനയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

NRI DESK:  രാജ്യത്തെ ഇന്ധന വിലവർധനയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പെട്രോൾ വിലയുടെ പേരിലുള്ള നികുതി കൊള്ള രാജ്യത്ത് വർധിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമാണ് ഇന്ധന വില ഉയരാത്തതെന്നും രാഹുൽ കുറ്റപ്പെടുത്തി. മോദി സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ റെക്കോർഡ് സൃഷ്ടിച്ചുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരിഹസിച്ചു. ഈ വർഷം പെട്രോൾ വിലയിലുണ്ടായ റെക്കോർഡ് വർധന (23.53 രൂപ) ചൂണ്ടിക്കാട്ടുന്ന മാധ്യമ റിപ്പോർട്ട് സഹിതം പങ്കുവെച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

“പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ മോദിജിയുടെ സർക്കാർ വലിയ റെക്കോർഡുകൾ സൃഷ്ടിച്ചു. മോദി സർക്കാരിൽ രാജ്യത്ത് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, സർക്കാർ സ്വത്തുക്കൾ വിൽക്കുന്നു, പെട്രോളിന് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്” – പ്രിയങ്ക കുറിച്ചു.