ആശ്രയ ചാരിറ്റബിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

NRI DESK : വർക്കല കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന വിദ്യാർത്ഥികളുട ജീവകാരുണ്യ കൂട്ടായ്മയായ ആശ്രയ ചാരിറ്റബിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 10മുതൽ 1 വരെ ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പ് ആശ്രയ ചാരിറ്റബിൾ ക്ലബ്ബ് പ്രസിഡന്റ് ഭാർഗ്ഗവ് വർക്കല ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ സൂപ്രണ്ടന്റ് ശ്യാം.ആർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. ആശ്രയയുടെ മറ്റ് ഭാരവാഹികളായ ഗൗതം കൃഷ്ണ, ലക്ഷ്മി ഗിരീഷ് ബാബു , അഭിരാം ശശിധരൻ , അരുൺ വസന്ത് , അമൽ ഷഹീർ, തമന്ന പ്രവീൺ, ശ്രേയ സുരേഷ്, തേജസ് സുരേഷ്, ഉസ്മാൻ . എസ് , അശ്വിൻ സുരേഷ്, അജാത് സുഗതൻ , ഗൗതം അനിൽ, ആദിത്ത് അനിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.