സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ

NRI DESK : സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച രാജ്യത്ത് എത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയെ ഐസൊലേഷനിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഇവർ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചിരുന്നു. ഇവർക്ക്​ രോഗലക്ഷണങ്ങളൊന്നുമില്ല. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും ഐസോലേഷനിലാക്കിയിട്ടുണ്ട്​. ഇവരെ നിരീക്ഷിച്ച്​ വരുകയാണ്​. ആവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപെടെ എല്ലാവരും വാക്​സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം ഇന്നലെ സൗദി അറേബ്യയിലും ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനിലാണ് രോഗബാധ കണ്ടെത്തിയത്. തുടർന്ന് രോഗിയെ ഐസൊലേഷനിലേക്ക് മാറ്റുകയും സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്റീനിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.