വെടിവെച്ചത് കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ച് ; യുവാവിന് വെടിയേറ്റ സംഭവത്തിൽ രണ്ട് പേർ പിടിയിൽ

NRI DESK : കാട്ടുപന്നിയെ തുരത്തുന്നതിനിടെ യുവാവിന് വെടിയേറ്റ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിൽ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയാണെന്ന് കരുതി അബദ്ധത്തിലാണ് യുവാവിന് നേരെ വെടിയുതിർത്തതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കമ്പളക്കാട് വന്നിയമ്പട്ടിയില്‍ കോട്ടത്തറ സ്വദേശി ജയന്‍ (36) വെടിയേറ്റ് മരിച്ചത്. ജയന് വടിയേറ്റത് ദൂരെ നിന്നാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്തുമ്പോഴാണ് യുവാവിന് വെടിയേറ്റത്.

സംഭവത്തിൽ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. സംഭവത്തിന് പിന്നാലെ ജയന്റെ കൂടെയുണ്ടായിരുന്ന ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവരെയും, പ്രദേശവാസികളെയും ചോദ്യം ചെയ്തിരുന്നു.ആരംഭത്തിൽ തോക്കിൽ തിര നിറയ്‌ക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതോടൊപ്പം തന്നെ ജയന്റെ കൂടെയുണ്ടായിരുന്നവരെയും പോലീസ് സംശയിച്ചിരുന്നു.

എന്നാൽ ദൂരെ നിന്നുമാണ് ജയന് വെടിയേറ്റത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ജയന് വെടിയേല്‍ക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടി ശബ്ദം കേട്ട പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടത്. കാട്ടുപന്നി ശല്യം നിലനില്‍ക്കുന്ന പ്രദേശമാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു.