പീഡനകേസ്; ബിനോയ് കോടിയേരിയുടെ ഡി എന്‍ എ ഫലം പുറത്തുവിടണമെന്ന ആവശ്യവുമായി പരാതിക്കാരി

NRI DESK : പീഡന കേസിൽ, കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന ആവശ്യവുമായി ബീഹാർ സ്വദേശിനി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഡിഎന്‍എ ഫലം കോടതിയിലെത്തി ഒരു വർഷം പിന്നിട്ടപ്പോഴാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. 2019 ജൂലൈ 29നാണ് ബൈക്കുളയിലെ സ്വകാര്യ ആശുപത്രിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനക്കായി രക്തസാമ്പിള്‍ ശേഖരിച്ചത്. 2019 ജൂണ്‍ 13നാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് ബിനോയിക്കെതിരെ ബിഹാര്‍ സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയത്. ഈ ബന്ധത്തില്‍ എട്ടു വയസുളള കുട്ടിയുണ്ടെന്നും രണ്ടുപേര്‍ക്കുമുളള ചിലവ് ബിനോയ് വഹിക്കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

നിലവിൽ കോടതിയെ സമീപിച്ചിരിക്കുന്ന യുവതി കേസ് അനിശ്ചിതമായി ഇനിയും നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടുമെന്നും ആവിശ്യപ്പെടുന്നു. കേസ് പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് മാറ്റി. പീഡന പരാതിയുമായി യുവതി കോടതിയെ സമീപിച്ചതോടെയാണ് തനിക്കെതിരായ കേസ് തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതി ഡിഎൻഎ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടത്. തുടർന്ന് പരിശോധന നടത്തി ഫലം കോടതിയിൽ സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരെ ഫലം പുറത്തുവിട്ടിട്ടില്ല.