പൊലീസ് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ട് പുഴയിൽ ചാടിയ പ്രതിയുടെ മൃതദേഹം കണ്ടെത്തി

NRI DESK : പോലീസിനെ വെട്ടിച്ച് പുഴയിൽ ചാടിയ ആളുടെ പ്രതി മൃതദേഹം കണ്ടെത്തി. കോലാനി സ്വദേശി ഷാഫിയാണ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടി പുഴയിൽ ചാടിയത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഇയാളെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച ഷാഫി ജീപ്പിൽ നിന്നും ഇറങ്ങുന്നതിനിടെ പൊലീസുകാരെ തള്ളിമാറ്റി ഓടിയ ഷാഫി സ്റ്റേഷന് ഇരുപത് മീറ്റർ അകലെയുള്ള പുഴയിലെ പാലത്തിൽ നിന്നും തൊടുപുഴയാറിലേക്ക് ചാടുകയായിരുന്നു.

പ്രതിയെ കണ്ടെത്താനായി തൊടുപുഴയാറിൽ പോലീസും അഗ്നിശമനസേനയും സംയുക്തമായി തെരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.തുടർന്ന് സ്‌കൂബ ഡൈവിങ്ങ് സംഘം നടത്തിയ തെരച്ചിലിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.ഇയാൾ ഒഴുക്കിൽപെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് സ്‌കൂബ ഡൈവിങ് സംഘവും തെരച്ചിലിനായി സ്ഥലത്തെത്തിയത്.