ഇന്ന് വിജയദിവസ്: കര്‍ഷകര്‍ ഔദ്യോഗികമായി ഇന്ന് ഉപരോധം അവസാനിപ്പിക്കും

NRI DESK : ഡൽഹി കേന്ദ്രീകരിച്ച് സമരം നടത്തിയിരുന്ന കർഷകർ ഇന്ന് വിജയദിവസം ആഘോഷിക്കും, ഒരു വർഷം നീണ്ട സമരം അവസാനിപ്പിച്ച് സിംഗു അതിർത്തിയിൽ നിന്നും മടങ്ങുകയും ചെയ്യും. സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായാണ് രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി ആഘോഷിക്കാൻ സംയുക്ത കാസ്സൻ മോർച്ച ആഹ്വനം ചെയ്‌തത്.

വിവാദ കാർഷിക നിയമം കേന്ദ്ര സർക്കാർ പിൻവലിക്കുകയും ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയും ചെയ്തതതോടെ കർഷകർ മടങ്ങുന്നത്. എംഎസ്പിക്കായി പുതിയ സമിതി, കർഷകർക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കും, മിനിമം താങ്ങുവില, കർഷകസമരത്തിൽ മരിച്ചവർക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം  എന്നിങ്ങനെയാണ് കേന്ദ്രം നൽകിയ ഉറപ്പുകൾ. കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രസർക്കാർ രേഖാമൂലം കിസാൻ സംയുക്ത മോർച്ചയ്ക്ക് ഉറപ്പ് നൽകുകയായിരുന്നു. ഇതോടെ സമരഭൂമികളിലെ മാര്‍ച്ചിനുശേഷം കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങും. താത്കാലിക ടെന്റുകളില്‍ ഭൂരിഭാഗം പൊളിച്ചു മാറ്റി കഴിഞ്ഞു.

അതിർത്തികളിലെ സമരം അവസാനിപ്പിച്ചതായുള്ള കിസാൻ മോർച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ കർഷകർ ടെൻറ്റുകൾ നേരത്തെ തന്നെ പൊളിച്ചു തുടങ്ങിയിരുന്നു. കര്‍ഷകര്‍ക്ക് ഒഴിയാന്‍ ഈ മാസം 15 വരെ ഹരിയാന, യുപി സര്‍ക്കാര്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. അതേസമയം സർക്കാർ തന്നെ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താൻ കിസാൻ മോർച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും.