കോഴിക്കോട്ടേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരും: എംഎ യൂസഫലി

NRI DESK : കോഴിക്കോട് കൂടുതല്‍ നിക്ഷേപം കൊണ്ടു വരുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. മീഞ്ചന്തയില്‍ തുടങ്ങാന്‍ പോവുന്ന മാളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ക്ക് ഇത് വഴി പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.. കോഴിക്കോട്ടെ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യൂസഫലി.

നേരത്തെ കേരളത്തിലേക്ക് ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ട് വരുമെന്ന് യൂസഫലി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ ലുലു മാള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്തും കോഴിക്കോടും മാളുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.