സൗരവ് ഗാംഗുലിക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

NRI DESK : ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ചുള്ള കൊറോണ പോസിറ്റീവാണെന്ന ഫലം ലഭിച്ചത്. അലിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യ നില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നതിനിടെയാണ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതുവരെ 653 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ പട്ടികയിൽ കേരളം മൂന്നാമതായി തുടരുകയാണ്.