ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് താരമായി അനുഷ്ക ശർമ; ‘ഛക്ഡ എക്സ്പ്രസ്’ നെറ്റ്ഫ്ലിക്സിൽ റിലീസാവും

NRI DESK : ഒരു ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം അനുഷ്ക ശര്‍മ സിനിമയിലേക്ക് തിരിച്ചെത്തുന്നു.വനിതാ ക്രിക്കറ്റിലെ മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളും മുന്‍ ക്യാപ്റ്റനുമായ ജുലാന്‍ ഗോസ്വാമിയുടെ ജീവിതകഥയുമായാണ് അനുഷ്കയുടെ രണ്ടാം വരവ്. ‘ഛക്ഡ എക്സ്പ്രസ്’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസാവും.

ചക്ദാ എക്സ്പ്രസ് എന്ന ചിത്രത്തിന്‍റെ ടീസറും അനുഷ്ക സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ക്ലീൻ സ്ലേറ്റ് ഫിലിംസിന്റെ ബാനറിൽ അനുഷ്ക ശർമ തന്നെ നിർമിക്കുന്ന ചിത്രം പ്രോസിത് റോയ് ആണ് സംവിധാനം ചെയ്യുന്നത്. 2018ൽ പുറത്തിറങ്ങിയ ‘സീറോ’ എന്ന ചിത്രത്തിനു ശേഷം ഇതാദ്യമായാണ് അനുഷ്ക ക്യാമറയ്ക്ക് മുന്നിലെത്തുന്നത് എന്ന പ്രിത്യേകതയും ചിത്രത്തിനുണ്ട്.