മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു

NRI DESK : മുൻ ആരോഗ്യവകുപ്പ് മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലാണ് എംഎൽഎ. കെ.കെ ശൈലജയ്‌ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം.

അതേസമയം സംസ്ഥാനത്ത് വീണ്ടും ആശങ്ക പരത്തിൽ കൊറോണ കേസുകൾ ഉയരുകയാണ്. ഇന്നലെ 9066 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂർ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂർ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസർഗോഡ് 118 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.