കൊവിഡ് വ്യാപനം; സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തും, മുഖ്യമന്ത്രിമാരുമായി ചർച്ച

NRI DESK : രാജ്യത്ത് കൊറോണ അതിരൂക്ഷമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. വൈകീട്ട് നാല് മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടക്കുക. ഈ വർഷം ആദ്യമായാണ് അദ്ദേഹം എല്ലാ മുഖ്യമന്ത്രിമാരെയും ഉൾപ്പെടുത്തി യോഗം വിളിക്കുന്നത്.

സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തും. അവലോകന യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യും. ആരോഗ്യ സംരക്ഷണ സംവിധാനത്തിൻ്റെ നിലവിലുള്ള തയ്യാറെടുപ്പ്, വാക്സിനേഷൻ്റെ അവസ്ഥ, ഒമിക്രോൺ തടയുന്നതിന് സ്വീകരിച്ച നടപടികൾ മുതലായവ അദ്ദേഹം ചോദിച്ചറിയും. നേരത്തെ നടത്തിയ കൂടിക്കാഴ്ചയിൽ എല്ലാ സംസ്ഥാനങ്ങളും ജില്ലാ തലത്തിൽ ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. കുട്ടികളുടെ വാക്‌സിനേഷൻ വേഗത്തിലാക്കാനും നിർദ്ദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങളും വിലയിരുത്തും.