കൂട്ടരാജി തുടരുന്നു; യോഗി സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു

NRI DESK : ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പിന്നാലെ കൂട്ടരാജി തുടരുന്നു. യോഗി സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു. ആയൂഷ് മന്ത്രി ധരം സിംഗ് സൈനിയാണ് പുതിയതായി രാജിവെച്ചത്. മന്ത്രിയുടെ ഔദ്യോഗിക വസതിയും സുരക്ഷയും ഒഴിവാക്കി കഴിഞ്ഞു. ഇന്ന് രാജിവെക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് സൈനി. നേരത്തെ രണ്ട് മന്ത്രിമാരുള്‍പ്പെടെ ഏഴു എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കൾ കൂട്ടത്തോടെ പാർട്ടിവിടുന്നത് ബി.ജെ.പിക്ക് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയാണ് ആദ്യം രാജിവെച്ചത്. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ രാജി. കൂടുതൽ പേർ രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എമാരും മന്ത്രിമാരും കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്.

ദളിത്, പിന്നോക്ക വിഭാഗങ്ങളോടുള്ള യോഗി ആതിഥ്യനാഥ് സര്‍ക്കാരിന്റെ മനോഭാവത്തില്‍ അതൃപ്തി അറിയിച്ചാണ് എംഎല്‍എ മുകേഷ് വര്‍മ്മ ഇന്ന് രാവിലെ രാജിവെച്ചത്. നേരത്തെ രണ്ട് ഒബിസി നേതാക്കളായ മന്ത്രിമാര്‍ സമാന കാരണം ചൂണ്ടിക്കാണിച്ച് രാജിവെച്ചിരുന്നു. പാര്‍ട്ടി വിട്ട നേതാക്കള്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഇതുവരെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ 7 എംഎല്‍എമാരാണ് യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് രാജിവെച്ചിരിക്കുന്നത്.

യോഗി മന്ത്രിസഭയിൽ അംഗമായിരുന്ന ധാരാ സിങ് ചൗഹാൻ ബുധനാഴ്ച രാജിവെച്ചിരുന്നു. ബ്രജേഷ് പ്രജാപതി, റോഷൻ ലാൽ വർമ, ഭഗ് വതി സാഗർ, മുകേഷ് വർമ, വിനയ് ശാക്യ, തുടങ്ങിയവരാണ് നേരത്തെ രാജിവെച്ച എം.എൽ.എമാർ.