പ്രചരിക്കുന്നത് ആരോപണങ്ങളും കെട്ടുകഥകളും; താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നു: നടി ഭാമ

NRI DESK : സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണ് എന്ന് നടി ഭാമ. താനും കുടുംബവും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നുവെന്നും ഭാമ സോഷ്യൽ മീഡിയയിൽ കുറിച്ചു. കഴിഞ്ഞ ഏതാനം ദിവസങ്ങളായി താരവുമായി ബന്ധപ്പെട്ടുള്ള കേസിലെ പുതിയ വഴിത്തിരിവിനു ശേഷം യുവനടി ആത്മഹത്യാ ശ്രമം നടത്തിയ വാർത്ത പുറത്തുവന്നിരുന്നു. ഇത് ഭാമയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി ഭാമ എത്തിയത്.

ഭാമയുടെ കുറിപ്പ് ഇങ്ങനെ:

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്. എന്നേയും എന്റെ കുടുംബത്തേയും പറ്റി അന്വേഷിച്ചവർക്കായി പറയട്ടെ… ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി’ ഭാമ കുറിച്ചു.