സ്‌കൂളുകൾ വീണ്ടും അടയ്‌ക്കും; ഇനി ഓൺലൈൻ ക്ലാസ്; തീരുമാനം കൊവിഡ് അവലോകന യോഗത്തിൽ

NRI DESK : ഒമിക്രോൺ ഭീതിയുടെയും കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണവുമായി സംസ്ഥാനം. സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടക്കും. അതേസമയം, രാത്രികർഫ്യൂ ഏർപ്പെടുത്തില്ലെന്നാണ് വിവരം. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗത്തിലാണ് കൂടുതൽ നിയന്ത്രണങ്ങളെക്കുറിച്ച് തീരുമാനമായത്. ഇവർക്ക് ജനുവരി 21 മുതൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുമെന്നാണ് വിവരം.

അതേസമയം പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലുള്ളവർക്ക് ഇത് ബാധകമല്ല. വാക്‌സിനേഷൻ ലഭിക്കാത്ത 15 വയസിന് താഴെയുള്ളവരാണ് ഒമ്പതാം ക്ലാസ് മുതൽ താഴോട്ടുള്ളത് എന്നതിനാലാണ് ഈ വിഭാഗത്തെ വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റുന്നത്. ഇടവേളയ്ക്കുശേഷമാണ് സ്‌കൂളുകൾ വീണ്ടും അടയ്ക്കുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ മാത്രമായിരിക്കും ഇനിമുതൽ സ്‌കൂളുകളിൽ ഓഫ്‌ലൈനായി പ്രവർത്തിക്കുക. ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായായിരിക്കും ക്ലാസ് നടക്കുക.