കായികം

ഫ്ലൈറ്റ് വൈകിയപ്പോൾ കളിക്കാനിറങ്ങി; 7 ഓവറിൽ 7 മെയ്ഡൻ, 7 വിക്കറ്റുകളും വീഴ്ത്തി നരൈൻ

ഇന്ത്യൻ പ്രീമിയർ ലീഗിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഞെട്ടിക്കുന്ന ബോളിംഗ് പ്രകടനവുമായി സുനിൽ നരൈൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഏറെ ആവേശം സമ്മാനിക്കുന്ന പ്രകടനം. ടി20 ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്പിൻ ബോളർമാരിൽ ഒരാളാണ് വെസ്റ്റിൻഡീസിന്റെ സുനിൽ നരൈൻ (Sunil Narine) . നിലവിൽ വെസ്റ്റിൻഡീസ് ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ലോകത്തെ വിവിധ ഫ്രാഞ്ചൈസി ലീഗുകളിലെ സജീവ സാന്നിധ്യമാണ് ഈ മുപ്പത്തിനാലുകാരൻ. അടുത്തതായി ഇന്ത്യൻ പ്രീമിയർ ലീഗിലാണ് താരം കളിക്കുക. ടൂർണമെന്റിൽ കൊൽക്കത്ത നൈറ്റ് […]

ഇന്ത്യ

എറണാകുളം കളക്ടര്‍ സ്ഥാനത്തുനിന്ന് രേണു രാജിനെ മാറ്റി; നടപടി ബ്രഹ്മപുരം വിവാദത്തിനിടെ

കൊച്ചി: എറണാകുളം കളക്ടര്‍ സ്ഥാനത്തുനിന്ന് രേണു രാജിനെ മാറ്റി. എൻഎസ്കെ ഉമേഷ് പുതിയ എറണാകുളം കളക്ടറാകും.വയനാട് ജില്ലാ കളക്ടറായാണ് രേണു രാജിന്റെ പുതിയ നിയമനം. ആലപ്പുഴ കളക്ടറായിരുന്ന വി ആര്‍ കൃഷ്ണ തേജ തൃശൂര്‍ ജില്ലാ കളക്ടറാകും. തൃശൂര്‍ കളക്ടറായിരുന്ന ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായി നിയമിച്ചു. വയനാട് കളക്ടറായിരുന്ന ഗീത എ കോഴിക്കോട് ജില്ലാ കളക്ടറാകും. ഐടി മിഷന്റെ ചുമതലയുണ്ടായിരുന്ന സ്‌നേഹിത് കുമാര്‍ സിങ് ഐഎഎസിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റേറ്റ് ഓഫീസര്‍ പദവിയിലേക്ക് മാറ്റി. […]

വിനോദം

ടെക്‌സൈറ്റല്‍ ജോലിയില്‍ നിന്നും ആങ്കറിംഗിലേക്ക്! സ്വപ്‌നങ്ങളെല്ലാം ഇനി പൊടി തട്ടിയെടുക്കണമെന്ന് ശാലിനി

ബിഗ് ബോസിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശാലിനി. സഹതാരങ്ങളെല്ലാമായി അടുത്ത സൗഹൃദവും ശാലിനിക്കുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളിലൊരാളായ സുചിത്രയായിരുന്നു ശാലിനിയുടെ പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞത്. എന്റെ പ്രിയ സുഹൃത്തും ബിഗ് ബോസിലെ മത്സരാര്‍ത്ഥിയുമായിരുന്ന ശാലിനി പുതിയ ചാനല്‍ തുടങ്ങുകയാണ്. അങ്ങനെ ഞാനും തുടങ്ങുകയാണ്. ഞങ്ങളുടെ വിശേഷങ്ങളെല്ലാം ഇനി തത്സമയം ശാലിനിയിലൂടെ അറിയാനാവും. അവളെ സപ്പോര്‍ട്ട് ചെയ്യാനും പോത്സാഹിപ്പിക്കാനുമൊക്കെ നമ്മളല്ലേയുള്ളൂയെന്നുമായിരുന്നു സുചിത്ര പറഞ്ഞത്.ഇൻസ്റ്റാഗ്രാമിൽ കഷ്ടിച്ച് 1500 ഫോളോവേഴ്സ് ഉള്ള ഒരു പേജ്. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് […]

പ്രാദേശികം

ബില്ലടച്ചിട്ടും വൈദ്യുതി വിച്ഛേദിച്ചു, മന്ത്രി പി പ്രസാദ് വീട്ടിലെത്തിയപ്പോൾ കറണ്ടില്ല

ആലപ്പുഴ: കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. ആലപ്പുഴ ജില്ലയിലെ നൂറനാട്ടെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി വിച്ഛേദിച്ചത്. വീട്ടിലെ ബിൽ തുക കുടിശ്ശിക വരുത്തിയെന്ന് ആരോപിച്ചാണ് കെഎസ്ഇബിയുടെ നടപടി. എന്നാൽ ബിൽ തുക മന്ത്രി കൃത്യമായി അടച്ചിരുന്നു. ഇതറിയാതെ എത്തിയ ഉദ്യോഗസ്ഥരാണ് മന്ത്രിയുടെ വീട്ടിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെടുത്തിയത്. സംഭവം വിവാദമായതോടെ കണക്ഷൻ വൈകാതെ പുനസ്ഥാപിച്ചു. നൂറനാട് പാലമേൽ മറ്റപ്പള്ളിയിലുള്ള വീട്ടിലെ വൈദ്യുതി കണക്ഷൻ ആണ് ഉദ്യോഗസ്ഥരെത്തി വിച്ഛേദിച്ചത്. 490 രൂപയായിരുന്നു […]

കായികം

സുനിൽ ഛേത്രിയോട് കട്ടക്കലിപ്പ്, കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ചെയ‍്‍തത് ഇതാണ്; സംഭവം വിവാദത്തിൽ, വീഡിയോ വൈറൽ!

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളാണ് സുനിൽ ഛേത്രിയെന്ന കാര്യത്തിൽ തർക്കമില്ല. രാജ്യത്തിന് വേണ്ടി ഗോളടിച്ചിട്ടുള്ള അന്താരാഷ്ട്ര തലത്തിലുള്ള കളിക്കാരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസിക്കും ഒപ്പമാണ് ഛേത്രിയുടെ സ്ഥാനം. നായകനെന്ന നിലയിൽ ഇന്ത്യയെ അഭിമാനകരമായ നിരവധി നേട്ടങ്ങളിലേക്കും അദ്ദേഹം നയിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ നോക്കൌട്ട് മത്സരത്തിൽ ഛേത്രി ചെയ്തത് കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കുന്നതല്ല. ബ്ലാസ്റ്റേഴ്സിനെതിരെ എക്സ്ട്രാ ടൈമിൽ കിട്ടിയ ഫ്രീകിക്ക് റഫറി […]

ഇന്ത്യ

അമിത ശബ്ദത്തിൽ സം​ഗീതം; വിവാഹ വേദിയിൽ വരൻ കുഴഞ്ഞുവീണ് മരിച്ചു

ബിഹാറിൽ വിവാഹ ചടങ്ങുകൾക്കിടയിൽ വരൻ കുഴഞ്ഞുവീണു മരിച്ചു. ബിഹാറിലാണ് സംഭവം. ചടങ്ങുകൾക്കായി വരനും വധുവും സ്റ്റേജിൽ ഇരിക്കുകയായിരുന്നു. അമിത ശബ്ദത്തിലുള്ള സംഗീത പരിപാടിയിൽ തുടക്കം മുതൽ വരൻ അസ്വസ്ഥ്യത പ്രകടിപ്പിച്ചിരുന്നു. സുരേന്ദ്ര എന്ന യുവാവാണ് മരിച്ചത്. ഉടൻ തന്നെ സുരേന്ദ്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടക്കം മുതൽ ഉച്ചത്തിലുള്ള സംഗീതത്തിൽ സുരേന്ദ്ര അസ്വസ്ഥ്യത പ്രകടിപ്പിച്ചിരുന്നു. ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരും കാര്യമായി എടുത്തില്ല. ബിഹാർ: വിവാഹ ചടങ്ങുകൾക്കിടയിൽ വരൻ കുഴഞ്ഞുവീണ് മരിച്ചു. വിവാഹത്തിന്റെ ഭാഗമായുള്ള വരമാല […]